ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാർ അപകടത്തിൽ ബി.എസ്.പി സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നീട്ടിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കർണപ്രയാഗ് മണ്ഡലത്തിലെ പോളിംഗാണ് നീട്ടിവച്ചത്. ബിഎസ്പി സ്ഥാനാർഥി കുൽദീപ് സിംഗ് കൻവാസിയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം.
കുൽദീപ് കർണപ്രയാഗിൽനിന്നും ഗൗച്ചാറിലേക്ക് കാറിൽ പോകുകയായിരുന്നു. കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അദ്ദേഹത്തിനൊപ്പം രണ്ടു പേരുണ്ടായിരുന്നു. ഇവർ പരിക്കുകളോടെ രക്ഷപെട്ടു. ബുധനാഴ്ചയാണ് ഉത്തരാഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്.
Post Your Comments