മുംബൈ: ലോകത്തിലെ ഭാരം കൂടിയ വനിത ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിയപ്പോൾ ചെലവായത് 83 ലക്ഷം രൂപ. ഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കായിയാണ് ഇമാന്‍ അഹ്മദിനെ പ്രത്യേകം വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. ഇമാന്റെ ചികിത്സയ്ക്കായി ഒരു കോടി രൂപ സമാഹരിക്കാനാണ് ശ്രമമെന്ന് അവരെ ചികിത്സിക്കുന്ന ഡോ. മുഫാസല്‍ ലക്ഡവാല അറിയിച്ചു.
36-കാരിയായ ഇമാനെ ഒരു മാസം നീണ്ട തയ്യാറെടുപ്പിനുശേഷമാണ് ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയയിലെ വീട്ടില്‍നിന്ന് മുംബൈയിലെത്തിച്ചത്. ചരക്കുവിമാനത്തില്‍ പ്രത്യേകം കിടക്കയൊരുക്കിയായിരുന്നു 500 കിലോഗ്രാമിലേറെ ഭാരമുള്ള ഇമാന്റെ യാത്ര. വീട്ടില്‍നിന്ന് വിമാനത്താവളത്തിലെത്തിക്കാനും അവിടെനിന്ന് ക്രെയിനില്‍ വിമാനത്തില്‍ കയറ്റാനും മുംബൈ വിമാനത്താവളത്തില്‍നിന്ന് ക്രെയിനില്‍ ആംബുലന്‍സില്‍ കയറ്റി ചര്‍നി റോഡിലെ സൈഫി ആസ്പത്രിയിലെത്തിക്കാനും വേണ്ടിവന്ന ചെലവാണ് 83 ലക്ഷം രൂപ.
ശനിയാഴ്ച രാവിലെയാണ് ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിതയെ മുംബൈയിലെ സൈഫി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈമാന് മാര്‍ച്ചില്‍ ആദ്യ ശസ്ത്രക്രിയ നടത്താനാണ് പദ്ധതി. അന്നനാളത്തിന്റെ വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയാണിത്. ആറുമാസത്തെ ആശുപത്രിവാസത്തിനു ശേഷം ഇമാന്‍ തിരിച്ച് ഈജിപ്തിലേക്കുപോകും. പിന്നെ അടുത്ത ശസ്ത്രക്രിയയ്ക്കായി വീണ്ടുമെത്തും. മൊത്തം നാലുവര്‍ഷം നീളുന്ന ചികിത്സയാണ് ഉദ്ദേശിക്കുന്നത്. ആദ്യത്തെ ആറുമാസംകൊണ്ടുതന്നെ നൂറുകിലോ ഭാരം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. നൂറു കിലോഗ്രാം ഭാരംകൂടി കുറഞ്ഞശേഷമായിരിക്കും ഇമാന്‍ രണ്ടാംഘട്ടം ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തുക.
Post Your Comments