News

ബിജെപി സ്ഥാനാര്‍ഥിക്കെതിരെ വധശ്രമം

ഡെറാഡൂണ്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡില്‍ ബിജെപി സ്ഥാനാര്‍ഥി മഹേന്ദ്ര ഭട്ടിനെതിരേ ആക്രമണം.ഇന്ന് പുലര്‍ച്ചെയാണ് അജ്ഞാത സംഘം ഭട്ടിനെ ആക്രമിച്ചത്. ഇവര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബദരിനാഥ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് മഹേന്ദ്ര ഭട്ട്.
2002ലെ തെരഞ്ഞെടുപ്പില്‍ ചാമോലി ജില്ലയിലെ നന്ദപ്രയാഗില്‍ നിന്നും മത്സരിച്ച്‌ 1,631 വോട്ടിന് ജയിച്ചയാളാണ് മഹേന്ദ്ര ഭട്ട്. ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button