ന്യൂഡൽഹി: രാജ്യത്തെ 100 ഓളം പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഡിയ സെല്ലുലാര്‍, ഫിലിപ്പ്‌സ്, ബജാജ് ഓട്ടോ ഉള്‍പ്പെടെ 100 ഓളം ബ്രാൻഡുകളെ എഎസ്‌സിഐ കണ്ടെത്തിയത്.
എച്ച് യുഎല്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ഇമാമി, ഐഡിയ സെല്ലുലാര്‍, ഫിലിപ്പ്‌സ്, മാരികോ, ബജാജ് ഓട്ടോ, ഗ്ലാക്‌സോ സ്മിത് ക്ലൈന്‍ കണ്‍സ്യൂമര്‍ ഉള്‍പ്പെടെയുള്ള മിക്ക പ്രമുഖബ്രാൻഡുകളും ആമസോണ്‍, പേടിഎം , ഫ്രീചാര്‍ജ്ജ്, ക്ലിയര്‍ ട്രിപ്, പെപ്പര്‍ഫ്രൈ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സൈറ്റുകളും ഇതിൽ ഇടം നേടിയിട്ടുണ്ട്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള 43 ബ്രാന്‍ഡുകളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട 17 ബ്രാൻഡുകളും പേഴ്‌സണല്‍ കെയര്‍ വിഭാഗത്തിലെ 11 ബ്രാൻഡുകളും എഎസ്‌സിഐ കണ്ടെത്തിയ പട്ടികയിൽ ഉൾപ്പെടുന്നു.
Post Your Comments