KeralaNews

ലോ അക്കാദമി സമരം വഷളാക്കിയവർ ബിജെപി എന്താണെന്ന് സിപിഐയെ പഠിപ്പിക്കണ്ട: ബിനോയ് വിശ്വം

കൊല്ലം: ലോ അക്കാദമി സമരം നേരത്തെ തീർക്കാമായിരുന്നു എന്നും തങ്ങൾക്ക് പറ്റിയ തെറ്റുകൾ മൂലമുണ്ടായ ജാള്യം മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ മുതലെടുപ്പ് ഭാഷ്യം രചിക്കുന്നതെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം.

ബിജെപി എന്താണെന്ന് സിപിഐയെ ആരും പഠിപ്പിക്കേണ്ടെന്നും ബിജെപിയ്‌ക്കെതിരായ രാഷ്ട്രീയ പോരാട്ടം ആശയപരമായിരിക്കണം എന്നും ബിനോയ് വിശ്വം പറഞ്ഞു. ലോ കോളേജ് ഡയറക്ടർ നാരായണൻ നായർക്ക് സിപിഐയുമായി ബന്ധമുണ്ടായിരുന്നു. നിയമാവലിയിൽ മാറ്റം വരുത്തി അക്കാദമി സ്വന്തമാക്കാനുള്ള നീക്കത്തിന് പാർട്ടി അംഗത്വം തടസമായപ്പോൾ ആ ബന്ധം 1981 ൽ മുറിഞ്ഞു. അതിനുശേഷം നാരായണൻ നായർ ബന്ധം സ്ഥാപിച്ച പാർട്ടികളെല്ലാം അദ്ദേഹത്തെ സഹായിച്ചു. ട്രസ്റ്റിനെ കൈപ്പിടിയിലൊതുക്കാൻ സഹായിച്ചവരുടെ കൂട്ടത്തിൽ സിപിഐയെ കൂട്ടണ്ട എന്നും ലോ കോളേജ് സമരം വിദ്യാർത്ഥികളുടെ വിജയമായിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button