ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്നു തുടക്കം. രാജ്യം കാത്തിരിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് 403 അംഗ നിയമസഭയിലെ 73 സീറ്റിലേക്കാണ്. ഏഴു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ബാക്കി ഘട്ടങ്ങൾ ഫെബ്രുവരി 15, 19, 23, 27, മാർച്ച് നാല്, എട്ട് എന്നീ തീയതികളിലായി നടക്കും. ഫലപ്രഖ്യാപനം മാർച്ച് 11നാണ്.
ആദ്യഘട്ട വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ പശ്ചിമഭാഗത്തുള്ള 15 ജില്ലകളാണ് ഉൾപ്പെടുന്നത്. ഇക്കൂട്ടത്തിൽ 2013ൽ വർഗീയ കലാപം നടന്ന മുസാഫർനഗർ, ഷാംലി ജില്ലകൾ ഉൾപ്പെടുന്നു. 73 മണ്ഡലങ്ങളിൽ 2.57 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം കരസ്ഥമാക്കാൻ ബിഹാർ മോഡൽ തന്നെയാണു കോൺഗ്രസും എസ്പിയും പരീക്ഷിക്കുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ യുപിയിലെ 71 ലോക്സഭാ സീറ്റുകളും കയ്യടക്കിയ ബിജെപി ബഹുഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തിയിരുന്നു.
Post Your Comments