ജിദ്ദ•സൗദി അറേബ്യയിലെ ജിദ്ദയിലും മദീനയിലും സുരക്ഷ സേന നടത്തിയ ഓപ്പറേഷനില്‍ നിരവധി ഭീകരര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ജിദ്ദയിലെ ഹറാസാത്തിന് സമീപത്തുള്ള അല്‍ മഹാമീദ് മേഖലയിലും മദീനയിലെ അല്‍ റിബ്വ മേഖലയിലും ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തെരച്ചില്‍. ഐ.എസുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വ്യോമസേനയുടെ സഹായത്തോടെയായിരുന്നു ഭീകരവേട്ട. താമസക്കാരുടെ സുരക്ഷക്കായി നേരത്തെതന്നെ സൈന്യം നിലയുറപ്പിക്കുകയും എയര്‍ഫോഴ്സിന്റെ സഹായത്തോടെ ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം ഉപരോധിക്കുകയും ചെയ്തു. ഭീകരരും സുരക്ഷാ വിഭാഗവും തമ്മില്‍ പരസ്പരം വെടിവയ്പ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
മദീനയിലെ അല്‍ റിബ്വ ഏരിയയിലും സുരക്ഷാ വിഭാഗം ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം വളഞ്ഞായിരുന്നു ഓപ്പറേഷന്. മദീനയില്‍ പരസ്പരം വെടിവെപ്പോ മറ്റു അക്രമ പ്രവര്‍ത്തങ്ങളോ നടന്നതായി വിവരമൊന്നും ലഭിച്ചിട്ടില്ല.
ജിദ്ദയിലെ അല്‍ മഹാമീദ് ഏറിയ ഹറാസാത്ത് മേഖലയുടെ എതിര് ദിശയില്‍ ആഴ്ചകള്‍ക്കുമുമ്പ് ഹറാസാത്തില്‍ സുരക്ഷാ വിഭാഗം ഭീകര വേട്ട നടത്തിയിരുന്നു. സംഭവത്തില്‍ രണ്ടു ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടിരുന്നു.
Post Your Comments