തിരുവനന്തപുരം: പാസ്പോര്‍ട്ട് എടുക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കൂടുതല്‍ സൗകര്യവുമായി കേന്ദ്രസര്‍ക്കാര്‍. പാസ്പോര്‍ട്ട് ഓഫീസുകളില്‍ ചെല്ലാതെ തന്നെ പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്.
പോസ്റ്റ് ഓഫീസ് വഴി പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതാണ് പദ്ധതി. കേരളത്തില്‍ ആദ്യഘട്ടത്തില്‍ പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്. പാസ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യമന്ത്രാലയവും പോസ്റ്റല്‍ വകുപ്പും കൈകോര്‍ത്താണു പുതിയ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ഹെഡ്പോസ്റ്റ് ഓഫീസുകള്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. മൈസൂരിലും ഗുജറാത്തിലെ ദഹോദിലും സംയുക്തപദ്ധതിക്ക് ജനുവരി 25-നു തുടക്കം കുറിച്ചിരുന്നു. ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ ഹെഡ്പോസ്റ്റ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
Post Your Comments