ഒരുകാലത്ത് അംബാസഡര്‍ കാര്‍ ആയിരുന്നു ഇന്ത്യയിലെ നിരത്തുകളെ കീഴടക്കിയിരുന്നത്. സാധാരണക്കാരന്‍ മുതല്‍ രാജ്യത്തെ ഭരണാധികാരികള്‍ വരെ അംബാസഡര്‍ കാറിലായിരുന്നു യാത്ര ചെയ്തതിരുന്നത്. മൂന്നുവര്‍ഷം മുമ്പ് അംബാസഡര്‍ കാറിന്റെ ഉത്പാദകരായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് നിര്‍മാണം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ ഈ ബ്രാന്‍ഡ് 80കോടി രൂപക്ക് ഫ്രാന്‍സിലെ കാര്‍ നിര്‍മാണ കമ്പനിയായ പ്യൂജിയറ്റ് ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, പ്യൂജിയറ്റ് അംബാസഡറിനെ വാങ്ങിയെങ്കിലും ഇന്ത്യയില്‍ അവര്‍ തങ്ങളുടെ കാറിന് ഈ ബ്രാന്‍ഡ് ഉപയോഗിക്കുമോയെന്ന് വ്യക്തമല്ല.
1960-70കളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ അംബാസഡര്‍ കാര്‍ ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം കൂടിയായിരുന്നു അത്. 1980 വരെ അംബാസഡര്‍ തന്റെ ഈ മേധാവിത്തം തുടര്‍ന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന് പിന്മാറേണ്ടി വന്നു. പിന്നീട് വന്ന മുന്‍നിര കാറുകളോട് മത്സരിക്കാനാവാതെയും വന്നതോടെ2014ല്‍ അംബാസഡര്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പൂര്‍ണമായും തുടച്ചു നീക്കപ്പെട്ടു.
Post Your Comments