ബെയ്ജിങ്: വഴിതെറ്റിയ പട്ടാളക്കാരന് 54 വര്‍ഷമാണ് ഇന്ത്യയില്‍ ജീവിച്ചത്. നാടും വീടും കുടുംബവും നഷ്ടപ്പെട്ട് ഇന്ത്യന്‍ മണ്ണില്‍ ജീവിച്ചുകൂട്ടി. ഒടുവില്‍ സ്വന്തം നാടായ ചൈനയിലേക്ക് പോകേണ്ടി വന്ന വാങ് ക്വി എന്ന പട്ടാളക്കാരന്റെ ജീവിതം ദയനീയം തന്നെയായിരുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് വഴിതെറ്റിയ വാന്ക്വിയുടെ ജീവിതത്തിന്റെ വിലപ്പെട്ട സമയങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷമാണ് സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ വാന്ക്വിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. ഇന്ത്യ-ചൈന യുദ്ധസമയത്താണ് വാന്‍ക്വി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്നത്.
ഇന്ത്യന്‍ പട്ടാളക്കാരുടെ പിടിയിലായ ഇയാള്‍ 6 വര്‍ഷം ജയിലില്‍ കിടന്നു. ചൈനീസ് ചാരനാണെന്ന് കരുതിയാണ് വാന്ക്വിയെ സൈന്യം പടിച്ചത്. പിന്നീട് വാന്‍ക്വി മധ്യപ്രദേശിലെ തിരോധി ഗ്രാമത്തില്‍ കഴിച്ചുകൂട്ടി. സ്വന്തം നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് വാന്‍ക്വിക്ക് സാധ്യമായിരുന്നില്ല. പല ശ്രമങ്ങളും പരാജയപ്പെട്ടു. പിന്നീട് മധ്യപ്രദേശുകാരിയെ വിവാഹം ചെയ്ത് ജീവിച്ചു.
മറ്റൊരു പേരിലാണ് വാന്‍ക്വിക്ക് പിന്നീട് ജീവിക്കേണ്ടിവന്നത്. രാജ് ബഹാദൂര്‍ എന്ന പേരില്‍ ഇന്ത്യയില്‍ ജീവിച്ചു. ബിബിസി ചാനല്‍ വഴിയാണ് വീണ്ടും വാന്ക്വിയുടെ ജീവിതം പുറംലോകം അറിയുന്നത്. തുടര്‍ന്ന് ചൈനീസ് അധികാരികളുടെ ശ്രദ്ധയിപ്പെടുകയും ചൈനയിലേക്ക് പോകാനുള്ള വാതില്‍ തുറക്കുകയുമായിരുന്നു.
Post Your Comments