Kerala

കോഴിക്ക് ‘പലതും’ വച്ച ഏഷ്യാനെറ്റ് ന്യൂസ് പരസ്യം വിവാദമാകുന്നു

തിരുവനന്തപുരം•കോഴിയുടെ ചിത്രത്തെ കംപ്യൂട്ടര്‍ സഹായത്തോടെ ബ്രാ അണിയിച്ച് , സ്ത്രീശരീരമെന്ന് തോന്നും വിധം ചിത്രീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് പരസ്യം വിവാദമാകുന്നു. കോഴിക്ക് പലതും വന്ന് എന്ന് മുറവിളി കൂട്ടുന്ന ഈ കാലത്ത് ഏഷ്യാനെറ്റ് നേരോടെ നിര്‍ഭയം നിരന്തരം’ എന്നാണ് പരസ്യം. കെട്ടുകഥകള്‍ ഇല്ല, കെട്ടുറപ്പുള്ള വാര്‍ത്തകള്‍ മാത്രം വാര്‍ത്തകളിലെ വിശ്വാസ്യതയും ആധികാരികതയും സ്ഥാപിക്കാനായി തയ്യാറാക്കിയ പരസ്യത്തിലെ പ്രധാനവാക്യം. സ്ത്രീവിരുദ്ധമായ പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കേരളത്തിലെ പ്രധാനനഗരങ്ങളില്‍ ഹോര്‍ഡിംഗുകളായി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ട പരസ്യം ‘ടൈംസ്‌ ഓഫ് ഇന്ത്യ’ അടക്കമുള്ള പത്രങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് വിവാദമായത്. പരസ്യത്തില്‍ ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്താ വിഭാഗത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. പരസ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, പരസ്യവിഭാഗത്തിനാണ് ഇത്തരം പരസ്യങ്ങളുടെ ചുമതല. ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഇടപെടാറില്ല. ഇക്കാര്യത്തില്‍ സ്ഥാപനത്തിനകത്ത് വിയോജിപ്പുള്ളതായി അറിയില്ല. അത്തരത്തില്‍ വിമര്‍ശനങ്ങളുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നുമാണ്‌ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button