സൗദി അറേബ്യയിൽ നേഴ്സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ഇലാജ് അൽ സലാം മെഡിക്കൽ കോംപ്ലക്സിലേക്ക് ബി.എസ്.സി നേഴ്സിംഗ് ബിരുദവും സൗദി പ്രൊമെട്രിക്കുമുള്ള നേഴ്സുമാരുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് അഭിമുഖം നടത്തുന്നു . രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള നേഴ്സുമാർക്ക് അപേക്ഷിക്കാം.
ഇന്റർവ്യൂ നോർക്ക സ്കൈപ്പ് വഴിയാണ് നടത്തുക .അഭിമുഖം ഈ മാസം (ഫെബ്രുവരി ) 16 -ന് നടക്കും .യോഗ്യതയുള്ളവർ www .jobnorka.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക . ഫെബ്രുവരി 12 വരെ അപേക്ഷകൾ സ്വീകരിക്കും . കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം നോർക്കയുടെ ഓഫീസുമായും -18004253939 ടോൾ ഫ്രീ നമ്പരിലും ബന്ധപെടാം.
Post Your Comments