India

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

കൊല്‍ക്കത്ത: ജിഷ്ണു പ്രണോയിക്ക് പിന്നാലെ ഒരു വിദ്യാര്‍ത്ഥി മരണം കൂടി. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
കൊല്‍ക്കത്തയിലെ കെസ്‌തോപൂരിലാണ് സംഭവം നടന്നത്.

ഇമാന്‍ ദത്ത എന്ന വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. മേഘനാദ്‌സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് ആന്‍ഡ് ഇലക്ട്രോണിക്‌സ് കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു ഇമാന്‍. കെസ്‌തോപൂരിലുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇമാന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിനുപിന്നില്‍ എന്താണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ഇമാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button