തിരുവനന്തപുരം: ഇരുചക്ര വാഹങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവരുടെ ഹെൽമറ്റ്ധാരണത്തെ കുറിച്ച് പുതിയ നിർദ്ദേശം. ഇന്ന് മുതൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റ് യാത്ര നടത്തിയാലും പിഴ അടയ്‌ക്കേണ്ടി വരും. ഇതിനായി പോലീസിന്റെ നേതൃത്വത്തിൽ നഗരപരിധിയിൽ 28 വരെ പ്രത്യേക പരിശോധന നടത്തും. പിൻസീറ്റ് യാത്രകക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്നു പോലീസ് അറിയിച്ചു.
ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവർ, ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്രചെയ്യുന്നവർ എന്നിവരെയാണ് പരിശോധയിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പരിശോധന.
Post Your Comments