NewsIndia

ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ കീശ ചോരും

മുംബൈ : ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ കീശ ചോരും. ചൊവാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനം ഉണ്ടായത്. പൊതുനിരത്തിൽ തുപ്പിയതിന് ആദ്യത്തെ തവണയാണ് പിടിക്കപ്പെടുന്നതെങ്കിൽ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഇതിനോടൊപ്പം തന്നെ ഒരു ദിവസം ഏതെങ്കിലും ആശുപത്രിയിലോ സർക്കാർ ഓഫിസിലോ സാമൂഹിക പ്രവർത്തനവും ചെയ്യേണ്ടി വരും. രണ്ടാമത്തെ തവണ പിടികൂടിയാൽ 3000 രൂപ പിഴയും 3 ദിവസത്തെ സാമൂഹിക പ്രവർത്തനവും വീണ്ടും ആവർത്തിച്ചാൽ 5000 രൂപ പിഴയും 5 ദിവസം സാമൂഹിക പ്രവർത്തനം എന്ന ക്രമത്തിൽ ശിക്ഷാനടപടിയുണ്ടാകും. പിഴയായി ലഭിക്കുന്ന പണം ആരോഗ്യ പരിരക്ഷ നൽകുന്ന സേവനങ്ങൾക്കായി ഉപയോഗിക്കും.

ഇങ്ങനെയൊരു നീക്കം ഏറെ പ്രശംസ അർഹിക്കുന്നുണ്ടെന്നും ഇതിലൂടെ ആളുകൾ പൊതുസ്ഥലങ്ങളിൽ ലഹരിവസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒരു പരിധി വരെ തടയാനാകുമെന്നും ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ കാൻസർ സ്പെഷ്യലിസ്റ് ആയ പങ്കജ് ചതുർവേദി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button