ശബരിമല: ദേവപ്രശ്‌നവിധിപ്രകാരം പുതിയ കൊടിമരം നിർമിക്കാനായി ഇപ്പോഴത്തെ സ്വർണകൊടിമരം 17 ന് പൊളിച്ചുമാറ്റുന്നതിനാൽ അയ്യപ്പ സന്നിധിയിൽ കൊടിയേറ്റിനുള്ള ഉത്സവം മാറ്റിവയ്ക്കും. കൊടിമരം പൊളിക്കുന്നതിന് മുന്നോടിയായുള്ള അനുജ്ഞാകലശം 17 ന് ഉച്ചപൂജയ്ക്ക് ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കും. പുതിയ കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം ഏപ്രിൽ ഏഴിന് രാവിലെ 10.45 ന് നടക്കും. പുതിയ കൊടിമര പ്രതിഷ്ഠ ജൂൺ 25 ന് രാവിലെ 11.50 ന് ആണ് നിശ്ചയിച്ചിട്ടുള്ളത്. ഉത്സവം മാർച്ച് 31 ന് കൊടിയേറി ഏപ്രിൽ ഒൻപതിന് ആറാട്ടോടെ അവസാനിക്കും.
കുംഭമാസ പൂജയ്ക്കായി അയ്യപ്പക്ഷേത്രനട 12 ന് തുറക്കും. 13 മുതൽ 17 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവയുണ്ടാകും, 17 ന് രാത്രി നട അടയ്ക്കും.
Post Your Comments