ചെന്നൈ∙. ജയലളിതയുടെ പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കാൻ ഒപിഎസ്സിന്റെ നീക്കം. ഇതിനായി സർക്കാർ ഉത്തരവിറക്കും. ജയലളിതയുടെ മരണശേഷം പോയസ് ഗാർഡനിലെ അവരുടെ വീട്ടിലാണു ശശികലയുടെ താമസം. 1967ൽ ജയയുടെ അമ്മ സന്ധ്യ 1.37 ലക്ഷം രൂപയ്ക്കു വാങ്ങിയ വിഷുവിന്റെ ഇന്നത്തെ വില 43.96 കോടി രൂപയാണ്. ഇവരെ പോയസ് ഗാർഡനിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം ദിവസങ്ങളായി മുംബൈയിൽ തുടരുന്ന ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നു ചെന്നൈയിലെത്തും. ശശികലയുമായും പനീർസെൽവവവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 129 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും അതിനാൽ മന്ത്രിസഭ രൂപീകരിക്കാൻ അനുവദിക്കണമെന്നും ശശികല ഗവർണറോട് ആവശ്യപ്പെടും
Post Your Comments