News

നെഹ്‌റു കോളേജിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പുറത്താക്കി

തൃശൂർ: പാമ്പാടി നെഹ്‌റു കോളേജിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയ നാല് വിദ്യാർത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. ജിഷ്ണുവിനെ മരണവിവരം പുറത്തെത്തിക്കുകയും. വാർത്തയാക്കുകയും ചെയ്ത നാല് വിദ്യാർത്ഥികൾക്കാണ് സസ്‌പെൻഷൻ .നാലാം വർഷ ഫർമസി വിദ്യാർത്ഥികളായ അതുൽ ജോസഫ്,നിഖിൽ ആന്റണി, സുജേഷ് , മുഹമ്മദ് ആഷിക് എന്നിവർക്കെതിരെയാണ് നടപടി. മാനേജ്‌മെന്റ് പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വിദ്യാർത്ഥികൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്

ഒരു മാസമായി അടഞ്ഞു കിടക്കുകയായിരുന്ന കോളേജ് കഴിഞ്ഞ ദിവസങ്ങളിൽ തുറന്നു പ്രവർത്തിച്ചു തുടങ്ങിയിരുന്നു. പി ടി എ മീറ്റിംഗുകൾ നടന്നപ്പോൾ ഈ നാല് വിദ്യാർത്ഥികളുടെ മാതാ പിതാക്കളെ പങ്കെടുപ്പിക്കാതിരുന്നത് ചോദ്യം ചെയ്തപ്പോഴാണ് ഇവർക്കെതിരെ നടപടിയുണ്ടെന്ന വിവരം  മാനേജ്‌മെന്റ് വ്യെക്തമാക്കുന്നത്. കോളേജിനെതിരെ പ്രവർത്തിച്ചു എന്നാണ് അച്ചടക്ക സമിതി കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button