News

ഐ എസ് ഹിറ്റ്ലിസ്റ്റിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവിട്ടു

ഐ എസ്സിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ പേര് വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടു.പട്ടികയിലുള്‍പ്പെട്ട ചിലരെ അന്വേഷണ സംഘം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഒരു തരത്തിലും പ്രവര്‍ത്തിച്ചിട്ടില്ലാത്തവരാണ് പലരും. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വം അന്വേഷണത്തെ വഴിതെറ്റിക്കാന്‍ തയ്യാറാക്കിയ പട്ടികയാണോയെന്നും എന്‍.ഐ.എക്ക് സംശയമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ എത്തിച്ചെന്ന കുറ്റത്തിന് കഴിഞ്ഞമാസം മഹാരാഷ്ട്രയില്‍ നിന്ന് പിടിയിലായ നാസിര്‍ ബിന്‍ നാഫി എന്നയാളുടെ ലാപ്‍ടോപില്‍ നിന്നാണ് പട്ടിക ലഭിച്ചത്. സിറിയയിലുള്ള ഐ.എസ് നേതാക്കളില്‍ നിന്ന് ലഭിച്ച ലിസ്റ്റാണിതെന്ന വിവരമാണ് ഈയാള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയത്. ഇത് ആദ്യമായല്ല ഇത്തരം പട്ടികകള്‍ ഐ.എസ് അനുഭാവികളില്‍ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 8300 പേരുടെ പേരും വിലാസവും ഇ-മെയില്‍ അഡ്രസുകളും ഉള്‍പ്പെട്ട പട്ടികയും അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button