
ന്യൂഡല്‍ഹി: 2000 ത്തോളം ജവാന്മാര്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് താഴ്‌വരയില്‍ കുടുങ്ങിക്കിടക്കുകയാണ് ജവാന്മാര്‍. വ്യോമസേനയുടെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്.
നുഴഞ്ഞുകയറ്റവും തീവ്രവാദപ്രവര്‍ത്തനവും തടയാനാണ് സൈന്യം കൊടുംതണുപ്പില്‍ കഴിഞ്ഞത്. സിആര്‍പിഎഫിന്റെ 45 യൂണിറ്റുകളാണ് കശ്മീരിലുള്ളത്. കൊടുംതണുപ്പില്‍ നിരവധി സൈനികര്‍ നേരത്തെ മരണപ്പെട്ടിരുന്നു.
Post Your Comments