മുംബൈ: നോട്ട് പിന്‍വലിക്കലിലൂടെ ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ പൂര്‍ണമായി ഇല്ലാതാകുന്നു. നോട്ട് പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 വരെയേ ഉണ്ടാകുകയുള്ളൂവെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
ഫെബ്രുവരി 20 മുതല്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയായി ഉയര്‍ത്തുന്നതായിരിക്കും. നേരത്തൈ 24,000 രൂപ മാത്രമായിരുന്നു പിന്‍വലിക്കാന്‍ കഴിയുന്ന തുക. രണ്ട് ഘട്ടമായാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. നോട്ട് നിരോധനത്തിന് ശേഷം ഡിസംബറില്‍ നയം രൂപപ്പെടുത്തുമ്പോള്‍ നിരക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷ.
Post Your Comments