KeralaNews

ലോ അക്കാദമി വിജയം-എസ്.എഫ്.ഐ യുടെ ധാര്‍ഷ്ട്യത്തിനേറ്റ അടി -ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന്റെ വിജയം എസ്.എഫ്.ഐ യുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് ഉമ്മന്‍ചാണ്ടി.എസ എഫ് ഐ ഇതുവരെ കരുതിയിരുന്നത് അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്നാണ്.സമരം അവസാനിച്ചശേഷം സമരപന്തലിലെത്തി കെ മുരളീധരനെ സന്ദര്‍ശിച്ച്‌ സംസാരിക്കവേ ആണ് ഉമ്മൻ ചാണ്ടി ഇത് പറഞ്ഞത്.

എ.ഐ.എസ്.എഫ്, സി.പി.ഐ എന്നീ സംഘടനകള്‍ക്കു അഭിനന്ദനവും അർപ്പിക്കാൻ ഉമ്മൻ‌ചാണ്ടി മറന്നില്ല. സമരം പൊളിക്കാന്‍ നോക്കിയ എസ്.എഫ്.ഐ ക്കാര്‍ക്ക് വീണ്ടും മറ്റു വിദ്യാർത്ഥി സംഘടനകൾ ഒപ്പിട്ട മിനിട്സിൽ ഒപ്പിടേണ്ടി വന്നത് അവരുടെ പരാജയമാണ്.ജനാധിപത്യ ശക്തികളുടെ സമരത്തിന് മുന്നില്‍ എസ്.എഫ്.ഐ അടിയറവ് പറഞ്ഞെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button