IndiaNews

പനീർസെൽവത്തിന് പ്രതീക്ഷക്കപ്പുറത്ത്‌ പിന്തുണയോ

ചെന്നൈ: ശശികലക്കെതിരെ എ.ഐ.എ.ഡി.എം.കെയില്‍ കലാപം അഴിച്ചുവിട്ട ഒ.പനീര്‍സെല്‍വം വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യത തെളിയുന്നു. നിലവില്‍ നാല്‍പതോളം എം.എല്‍.എമാരുടെ പിന്തുണ ഉള്ള അദ്ദേഹത്തിനു കോണ്‍ഗ്രസും ഡി.എം.കെയും പിന്തുണ നല്‍കുമെന്നാണ് സൂചന. ഇന്ന് ചെന്നൈയിലെത്തുന്ന തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍സെല്‍വത്തിനു ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കും. അതിനിടെ ശശികലയെക്കാള്‍ ജനപിന്തുണ ഒ.പി.എസിനുണ്ടെന്ന് തെളിയിക്കുന്ന രീതിയില്‍, നൂറുകണക്കിന് ജനങ്ങളാണ് പനീര്‍ശെല്‍വത്തിന് അഭിവാദ്യമര്‍പ്പിച്ച് തെരുവിലിറങ്ങിയത്. ശശികലയ്‌ക്കെതിരെ മുദ്യാവാക്യം വിളിച്ചും, വ്യാപകമായി അവരുടെ പോസ്റ്ററുകള്‍ നശിപ്പിച്ചും നിരവധിയാളുകള്‍ പ്രതിഷേധ പ്രകടനവും നടത്തി. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് പനീര്‍ശെല്‍വത്തിന് പിന്തുണയര്‍പ്പിച്ച് അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ തടിച്ചുകൂടിയത്.

അതിനിടെ, ശശികലയെ പിന്തുണയ്ക്കുന്ന മന്ത്രിമാരുടെയും എം.എല്‍.എ.മാരുടെയും യോഗം പൊയസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്തു. പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന തെറ്റാണെന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിന്റെ നിരാശയാണ് അദ്ദേഹത്തിനെന്നും അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക വക്താവ് പ്രചികരിച്ചു. എന്നാല്‍ പൊയസ് ഗാര്‍ഡന്റെ പുറത്ത് വളരെ കുറച്ച് അണികള്‍ മാത്രമാണ് ശശികലയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് അവിടെയെത്തിയത്. ബദല്‍ നീക്കമെന്ന നിലയില്‍ പനീര്‍ശെല്‍വത്തിന്റെ അനുയായികളും അദ്ദേഹത്തിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. ഇന്ന് രാജിക്കത്ത് ഗവര്‍ണറെ കണ്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button