KeralaNews

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഡോ.ലക്ഷ്മിനായരും പഠന വിവാദത്തില്‍

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിൽ ലക്ഷ്മി നായർ ഒരേ സമയം ഹിസ്റ്ററി അധ്യാപികയും എൽഎൽബി വിദ്യാർത്ഥിനിയും ആയിരുന്നുവെന്ന് റിപ്പോർട്ട്. എൽഎൽ ബി വിദ്യാർത്ഥിനിയായിരിക്കെ മറ്റൊരു യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഇവർ എം.എ ബിരുദം നേടിയത്. 1986 ൽ ബിഎ ഹിസ്റ്ററി പാസായ ലക്ഷ്മി 83- 84 ൽ ആദ്യമായി തുടങ്ങിയ പഞ്ചവത്സര എൽഎൽബി കോഴ്‌സിൽ മൂന്നാം വർഷം ലാറ്ററൽ എൻട്രിയെന്ന നിലയിൽ പ്രവേശനം നേടി. തുടർന്ന് ഇതേവർഷം തിരുപ്പതി വെങ്കിടേശ്വര സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം വഴി എം. എ ഹിസ്റ്ററിക്ക് രജിസ്റ്റർ ചെയ്തു. പരീക്ഷയെഴുതി 88ൽ പാസായ ശേഷം ലോ അക്കാദമിയിൽ ഹിസ്റ്ററി ഗസ്റ്റ് ലക്ച്ചറർ ആയി.

1989 ൽ എൽഎൽബി കോഴ്സ് സെക്കൻഡ് ക്ലാസ്സിൽ പാസായി. തുടർന്ന് 1993 ൽ എൽഎൽഎം പാസായ ശേഷം നിയമ അധ്യാപികയായി. ലക്ഷ്മി നായരുടെ പിതാവ് ഡോ. നാരായണൻ നായരുടെ സഹോദരീ പുത്രനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. എൻ. കെ ജയകുമാറിനെതിരെയും സമാനമായ ആരോപണം ഉയർന്നിരുന്നു. ബിരുദം റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും തെറ്റിദ്ധരിച്ചാണ് അദ്ദേഹം എൽഎൽബി കോഴ്‌സിൽ ചേർന്നതെന്ന പരിഗണന നൽകി നടപടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. കേരള സർവകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കെ മറ്റേതെങ്കിലും സർവകലാശാലയിൽ പഠിച്ചിരുന്നതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കണമെന്നാണ് കേരള സർവകലാശാലയുടെ നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button