തിരുവനന്തപുരം: എസ എഫ് ഐയും ഡി വൈ എഫ് ഐയും പിരിച്ചു വിടണമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.ലോ അക്കാദമി സമരത്തെ വഞ്ചിച്ച സാഹചര്യത്തിൽ വെറും ഭരണവിലാസ സംഘടനകളായി ഇവ മാറിയെന്നു കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സമരം വിജയിച്ചെന്ന് അവകാശപ്പെട്ട് പിന്‍മാറിയ എസ്.എഫ്.ഐ വീണ്ടും കരാറില്‍ ഒപ്പിട്ടത് എന്തിനെന്ന് വ്യക്തമാക്കണം.
“പിന്നെ എന്തിനാണ് കഴിഞ്ഞ ആഴ്ച സമരം വിജയിച്ചു എന്ന് പറഞ്ഞു പിന്മാറിയത്? മുഖ്യമന്ത്രി എസ എഫ് ഐയെ ഉപയോഗിച്ച് സമരം അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഒപ്പം പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താനും ശ്രമിച്ചു.സി പി ഐ സമരകാലത്ത് സ്വീകരിച്ച നിലപാട് തുടരണം എന്ന് ആഗ്രഹിക്കുന്നു.വിദ്യാര്‍ത്ഥി സംഘടനകളിലെ കരിങ്കാലികളായി എസ്‌എഫ്‌ഐ മാറി.”കെ സുരേന്ദ്രൻ പറഞ്ഞു.ഭൂമി കയ്യേറ്റത്തില്‍ ലോ അക്കാദമി മാനേജ്മെന്റിനെതിരെ ശക്തമായി നിലപാട് സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Post Your Comments