IndiaNews

ഇനി മൊബൈൽ റീ ചാര്‍ജ്ജിനു തിരിച്ചറിയൽ രേഖ നിർബന്ധമോ?

ന്യൂഡല്‍ഹി : പുതിയ നിലപാടുമായിയി കേന്ദ്രസർക്കാർ. ഭാവിയിൽ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ കാണിക്കണം. ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിൽവരുമെന്നാണ് സൂചന. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ആള്‍മാറാട്ടം, മറ്റു ക്രിമിനല്‍ പ്രവര്‍ത്തികള്‍ എന്നിവ തടയാനാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിക്കുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്. തീവ്രവാദികൾ യഥാര്‍ത്ഥ വ്യക്തിത്വം മറച്ചു വെച്ച് ഉപഭോക്താക്കളുടെ സിം കോപ്പിചെയ്താണ് ഉപയോഗിക്കുന്നത്. ഇതിനു തടയിടാനാണ് കേന്ദ്രം പുതിയ പരിഷ്‌കാരത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്ത് 90 ശതമാനം ഉപഭോക്താക്കളും പ്രീപെയ്ഡ് കണക്ഷനാണ് ഉപയോഗിക്കുന്നത്. വെറും പത്ത് ശതമാനം മാത്രമാണ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ എന്നിരിക്കെ ഇത്തരമൊരു തീരുമാനം സാധാരണക്കാര്‍ക്ക് തിരിച്ചടിയായേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button