ചെന്നൈ: ശശികലയ്‌ക്കെതിരെ ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. പനീര്‍ശെല്‍വം മാത്രമല്ല ജയലളിതയും തന്നെ നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനെക്കുറിച്ച് ശശികലയ്ക്ക് എന്താണ് പറയാനുള്ളതെന്നും എം.കെ സ്റ്റാലിന്‍ ചോദിച്ചു. പനീര്‍ശെല്‍വത്തിന് പിന്നില്‍ ഡി.എം.കെയാണെന്നും നിയമസഭയില്‍വെച്ച് പനീര്‍ശെല്‍വം സ്റ്റാലിനോട് ചിരിച്ചെന്നുമുള്ള ശശികലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.
ജയലളതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താൻ പങ്കെടുത്തിരുന്നു. പനീര്‍ശെല്‍വത്തെക്കുറിച്ച് ഇപ്പോൾ ഉന്നയിക്കുന്ന ആരോപണം ജയലളിതയ്ക്ക് മേലും അവര്‍ ആരോപിക്കുമോമെന്നും സ്റ്റാലിന്‍ ചോദിച്ചു. മുഖ്യമന്ത്രിയാകാന്‍ കുറുക്കുവഴിയൊന്നുമില്ലെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശശികല വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഡി.എം.കെയ്ക്ക് എ.ഐ.എ.ഡി.എം.കെയിലെ പ്രശ്‌നങ്ങളില്‍ യാതൊരു പങ്കുമില്ല. ഡി.എം.കെയെ കുറ്റപ്പെടുത്താതെ പനീര്‍ശെല്‍വം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ജയലളിതയുടെ മരണം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
Post Your Comments