International

ഡിവോഴ്സ് കേക്ക് സമ്മാനിച്ച് സുഹൃത്തിനെ ആശ്വസിപ്പിച്ച ഈ പെണ്‍കുട്ടിയെ പരിചയപ്പെടാം

വിവാഹമോചിതയാകുന്ന സുഹൃത്തുക്കളെ ആശ്വസിപ്പിക്കാനല്ലേ നിങ്ങള്‍ നോക്കാറ്. എന്നാല്‍, പാകിസ്ഥാന്‍ സ്വദേശി ചെയ്തത് രസകരമായ മറ്റൊരു കാര്യമാണ്. ജാവേരിയ എന്ന പെണ്‍കുട്ടി വിവാഹമോചിതയായ സുഹൃത്തിനെ ആശ്വസിപ്പിച്ചത് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയാണ്.

ഹാപ്പി ഡിവോഴ് എന്നെഴുതിയ ഒരു ചോക്കലേറ്റ് കേക്ക് മാഹത്തിനായി ഒരുക്കി വച്ചു. എന്നിട്ട് അത് മാഹത്തിനെ കൊണ്ട് മുറിപ്പിച്ചു. ഇത് ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു. എന്നാല്‍, പോസ്റ്റിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പോസ്റ്റ് എടുത്തുമാറ്റേണ്ടിവന്നു. ടെലികോം എഞ്ചിനീയറായ മാഹവും ജാവേരിയയും അഞ്ചു വര്‍ഷമായി സുഹൃത്തുക്കളാണ്.

ഹാപ്പി ഡിവോഴ്‌സ് എന്നെഴുതിയ കേക്ക് കണ്ടപ്പോള്‍ ഞാന്‍ ആകെ അമ്പരന്നു പോയി. കോഫീ ഷോപ്പിലുണ്ടായിരുന്നവരും കേക്കും അതിലെ വാചകങ്ങളും കണ്ട് ഞെട്ടി. ആദ്യത്തെ അമ്പരപ്പിനു ശേഷം എനിക്ക് ചിരി വന്നു. സഹോദരീതുല്യയാണ് എനിക്ക് ജാവേരിയ. ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ നിമിഷത്തെ ലഘൂകരിക്കാന്‍ അവള്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മാഹം പറയുന്നു. മാഹത്തിന്റെ മനസ്സിലെ വിഷമത്തെ ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു കേക്ക് ഒരുക്കിയതെന്ന് ജാവേരിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button