News

കേരള പോലീസ് മൊബൈൽ ആപ് വരുന്നു; പരാതികൾ ഇനി മൊബൈൽ വഴി

കേരള പൊലീസ് കുടുതല്‍ ഹൈടെക്ക് ആകുന്നു. ജനങ്ങള്‍ക്ക് ഇനി പരാതികള്‍ മൊബൈലിലൂടെയും പൊലീസിനെ അറിയിക്കാം. കേരള പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഡിജിറ്റല്‍ പരിഷ്കരണത്തിന്റെ ഭാഗമായി ഹാക്കേഴ്സ് യുണിറ്റും തയ്യാറാകുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് വര്ഷത്തിനുള്ളില്‍ 300 പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കൊണ്ട് കാക്കി ഹാറ്റ്സ് എന്ന പേരില്‍ പ്രത്യേക ഹാക്കിംഗ് സെല്‍ രൂപീകരിക്കാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button