ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ജൂണ്‍വരെയുള്ള കണക്ക് അനുസരിച്ച് ഏകേേദശം 103കോടി ജനങ്ങള്‍ ഇന്ത്യയില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 27.5കോടി ജനങ്ങള്‍ സ്മാര്‍ട്ട് ഫോണാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ മൊബൈല്‍ ഫോണ്‍ എത്താത്ത അമ്പത്തി അയ്യായിരം ഗ്രാമങ്ങളുണ്ട് എന്നാണ് മറ്റൊരു വസ്തുത.
ഒഡിഷയില്‍ 10,398ഉം ജാര്‍ഖണ്ഡില്‍ 5949ഉം മധ്യപ്രദേശില്‍ 5926ഉം ഛത്തീസ്ഗഡില്‍ 4041ഉം ആന്ധ്രപ്രദേശില്‍ 3812ഉം ഗ്രാമങ്ങളില്‍ ഇതുവരെ മൊബൈല്‍ ഫോണ്‍ എത്തിയിട്ടില്ല. അതേസമയം കേരളത്തിലും കര്‍ണാടകയിലും പുതുച്ചേരിയിലും എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ആകുമ്പോള്‍ ഇന്ത്യയില്‍ 4ജി കണക്ഷന് എടുത്തവരുടെ എണ്ണം 28കോടി കവിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments