എറണാകുളം: പ്രതിഷേധ സമരത്തിനു കാരണങ്ങള്‍ അതീവഗൗരവമായതൊന്നും വേണ്ടെന്നു തെളിയിക്കുകയാണ് സി.പി.എമ്മിന്റെ തൊഴിലാളി സംഘടന. സംഭവം പെരുമ്പാവൂരിലാണ്. ഇപ്പോള്‍ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് ഒരു ഫ്‌ളക്‌സ് ബോര്‍ഡിലെ വാചകങ്ങളാണ്. സ്റ്റാന്‍ഡിലെ വിശ്രമ കേന്ദ്രത്തിന്റെയും ടിക്കറ്റ് കൗണ്ടറിന്റെ മുന്‍പില്‍ സ്ഥാപിക്കാന്‍ പോകുന്ന കോഫ് വൈന്റിങ് മെഷീനെതിരെയുള്ള പ്രതിഷേധമാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ നിറയുന്നത്. സി.പി.എം നിയന്ത്രിത തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി ഇംപ്ലോയീസ് അസോസിയേഷന്റെ പെരുമ്പാവൂര്‍ യൂണിറ്റാണ് പ്രതിഷേധ സൂചകമായി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ബസ് കാത്തിരിക്കുന്ന വിശ്രമ സങ്കേതത്തിനു സമീപം കോഫി വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചാല്‍ അതല്ലേ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം എന്നാണ് യാത്രക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം
Post Your Comments