ന്യൂഡല്‍ഹി: 59 ഓളം ട്രെയിനി കമാന്‍ഡോകളെ കാണാതായി. ജോലിക്കു പ്രവേശിക്കുന്നതിനു മുന്‍പ് ട്രെയിന്‍ യാത്രയ്ക്കിടെയാണ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ മുങ്ങിയത്. സിആര്‍പിഎഫിലെ നക്‌സല്‍ വിരുദ്ധ സ്‌ക്വാഡ് കോബ്രയിലെ അംഗങ്ങളെയാണ് കാണാതായത്.
ബിഹാറിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ജമ്മു കശ്മീരില്‍ അഞ്ചാഴ്ച നീണ്ടുനിന്ന പരിശീലനത്തിനുശേഷം ബിഹാറിലേക്കു പോകുകയായിരുന്നു ഇവര്‍. മുഗല്‍സരായ് സ്റ്റേഷനില്‍വച്ചാണ് ജവാന്മാരെ കാണാനില്ലെന്ന വിവരം അറിയുന്നത്. ജവാന്മാര്‍ ആഴ്ചാവധിയെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഹാറിലെ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ഗയയിലെ 205 കോബ്ര ഹെഡ്ക്വാട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ജവാന്മാരാണ് മുങ്ങിയത്.
ട്രെയിനില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സൈനിക കമാന്‍ഡറിനെ വിവരം അറിയിക്കാതെയാണ് ജവാന്മാര്‍ പോയതെന്ന് അധികൃതര്‍ അറിയിച്ചു
Post Your Comments