ന്യൂ ഡൽഹി : ശശികലക്കെതിരെ പൊതുതാല്‍പ്പര്യ ഹർജി. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ ശശികല ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.
അനധികൃത സ്വത്തുസമ്പാദനക്കേസിൽ ഒരാഴ്ചയ്ക്കകം വിധി പ്രസ്താവിക്കുമെന്ന് സുപ്രീം കോടതി ഇന്നു വ്യക്തമാക്കിയിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991-’96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് അന്നു ജനതാപാർട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യൻ സ്വാമി കൊടുത്ത കേസിലാണു സുപ്രീം കോടതി ഇപ്പോൾ വിധി പ്രസ്താവിക്കാനിരിക്കുന്നത്.
2014ൽ ബെംഗളൂരു പ്രത്യേക കോടതി നാലു വർഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയലളിത, ശശികല, സുധാകരൻ, ഇളവരശി എന്നിവർ ജയിൽവാസവും അനുഭവിച്ചിരുന്നു. എന്നാല്‍ 2015ൽ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയതിനെത്തുടർന്ന് കർണാടക സർക്കാർ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതി ഇപ്പോൾ പരിഗണിക്കുന്നത്.
Post Your Comments