തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സര് സിപിയെ പോലെ പെരുമാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ വിഷയങ്ങളിലും പിണറായി ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി ചെവിക്കൊള്ളുന്നില്ല.
ഏകാധിപതിയായി മുന്നോട്ടുപോകുന്ന പിണറായി വിജയന് ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഏകാധിപത്യ ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ഇ. അഹമ്മദ് എം പിയുടെ മരണം മറച്ചുവെയ്ക്കാന്‍ ശ്രമിച്ച നടപടി.
ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നതും ഇതേ ശൈലിയാണ്. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് പിണറായി വിജയന് സ്വീകരിച്ച ശൈലി ധാര്‍ഷ്ട്യത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരന് നിരാഹാര സമരം ആരംഭിക്കുന്നതിന് മുമ്പേ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments