പൂനെ: ”ആരോ വരുന്നുണ്ട്, ഞാന്‍ പിന്നീട് വിളിക്കാം.” ഇന്‍ഫോസിസില്‍ ക്രൂരമായി മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് മലയാളി ടെക്കി രസീലാ രാജുവില്‍ നിന്നും വന്ന അവസാന വാക്ക് ഇതായിരുന്നു. ബന്ധുവായ അഞ്ജലി നന്ദകുമാറുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൊലയാളി രസിലയുടെ ഓഫീസിലെത്തിയത്.
ഫെബ്രുവരി ആദ്യ ആഴ്ച ബാംഗ്‌ളൂര്‍ ഓഫീസിലേക്കുള്ള തന്റെ സ്ഥലംമാറ്റം ഇന്നത്തെ ജോലിയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ആരോ തന്റെ തൊഴിലിടത്തിലേക്ക് നുഴഞ്ഞുകയറിയെന്നും തിരിച്ചു വിളിക്കാമെന്നും പറഞ്ഞത്. ഏകദേശം 8.30 യോടെ ഇക്കാര്യം പറഞ്ഞ ശേഷം പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുള്ള ശരീരമാണ് കണ്ടെത്തിയത്.
രസീലയും അക്രമിയും തമ്മിൽ ശക്തമായ പോരാട്ടം നടന്നുവെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. മുഖത്തും നെഞ്ചത്തും പ്രഹരമേറ്റിരുന്നു. കൂടാതെ ഇടതു തോളില്‍ കടിയേറ്റ പാടുകളും ഉണ്ടായിരുന്നു. അക്രമി അതേസമയം കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോലീസ് ഫോറന്‍സിക് വിദഗ്ദ്ധരെ അയച്ചില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ പിറ്റേന്ന് തന്നെ ഇന്‍ഫോസിസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ സൈക്കിയ ഭാബനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ ഇയാള്‍ മാത്രമല്ല തൊഴിലിടത്ത് രസീലയെ മാനസീകമായി പീഡിപ്പിച്ചത്.
ടീം ലഞ്ചിന് ചെന്നില്ല എന്ന ഒറ്റ കാരണത്താല്‍ ടീം മാനേജര്‍ പലപ്പോഴും ജോലിയില്‍ സമ്മര്‍ദ്ദപ്പെടുത്തുമായിരുന്നു. തന്നിരിക്കുന്ന ജോലി തീര്‍ക്കണമെന്ന നിബന്ധനയില്‍ സ്ഥലംമാറ്റ ഉത്തരവ് ഇയാള്‍ തടഞ്ഞു വെയ്ക്കുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി പിതാവിനോട് പറഞ്ഞിരുന്നു. ഒരു സാമൂഹ്യ ചടങ്ങില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ ടീം മാനേജരുടെ ഇഷ്ടക്കേടിന് കാരണമായെന്നും സ്ഥലം മാറ്റത്തിനായി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ നിരസിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ഒരു പാഠം പഠിപ്പിക്കുമെന്ന് ടീം മാനേജര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. രസീലയുടെ മരണം അറിയിക്കാന്‍ വൈകിയതും വീട്ടുകാര്‍ക്ക് സംശയത്തിനിട നല്‍കിയിട്ടുണ്ട്.
Post Your Comments