തിരുവനന്തപുരം;കൊല്ലത്തെ മാദ്ധ്യമ പ്രവര്‍ത്തകനായ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ റഷീദ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് വിവാദമാകുന്നു.കൊല്ലം സിറ്റി ഡി.സി.ആര്.ബി ഡിവൈ.എസ്.പിയായ റഷീദ് മാദ്ധ്യമ പ്രവര്‍ത്തകനായ വി.ബി.ഉണ്ണിത്താനെ വധിക്കാണ് ശ്രമിച്ച കേസിൽ സി ബി ഐ പ്രതിയാക്കിയിട്ടുള്ള ആളാണ്. ഇതിനെക്കുറിച്ച് ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല.ഡി.ജി.പി ലോക്നാഥ് ബഹ്റയും ഐ.ജി മനോജ് എബ്രഹാമും വേദിയിലുണ്ടായിരുന്നു.
നേരത്തേ കൊച്ചിയിലും ഇയാൾ മുഖ്യമന്ത്രിക്കൊപ്പം റഷീദ് വേദി പങ്കിട്ടത് വിവാദമായിരുന്നു. പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം ഇന്റലിജന്‍സ് പരിശോധിക്കാറുണ്ട്. വി.ബി ഉണ്ണിത്താന്റെ കൈകാലുകള്‍ വെട്ടിയൊടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതിയാണ് റഷീദ്.ഡിവൈ.എസ്.പിമാരുടെ സംഘടനയായ സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡണ്ടായതിനാലാണ് റഷീദ് വേദിയിൽ എത്തിയത്.
Post Your Comments