News

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം : ഉത്തരവാദി ബി ജെ പി മാത്രമല്ലെന്ന് രാഗേഷിനെ തിരുത്തി രാജ്യ സഭയിൽ പി.ജെ.കുര്യന്‍

ന്യൂഡല്‍ഹി • കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം എംപി കെ.കെ. രാഗേഷിനെ തിരുത്തി രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ സഭയില്‍‍. കണ്ണൂരില്‍ ആര്‍എസ്‌എസ് നടത്തുന്ന അക്രമങ്ങളെക്കുറിച്ച്‌ രാഗേഷ് സംസാരിച്ചപ്പോഴാണ് തിരുത്തുമായി കുര്യന്‍ എത്തിയത്.ആര്‍എസ്‌എസ് മാത്രമല്ല കണ്ണൂരില്‍ കൊലപാതകം നടത്തുന്നതെന്നു കുര്യന്‍ രാഗേഷിനെ ഓര്‍മിപ്പിച്ചു. ഇരുവിഭാഗങ്ങളും കൊലപാതകം നടത്തുന്നുണ്ട്. താന്‍ പത്രം വായിക്കുന്നയാളാണ്. എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്നും പി.ജെ. കുര്യന്‍ പറഞ്ഞു
ആര്‍എസ്‌എസ് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നുവെന്ന രാഗേഷിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button