ന്യൂഡല്‍ഹി: കേരളത്തില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മും, ഇടത് സര്‍ക്കാരും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.ധർമ്മടത്തെ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകത്തിന് ശേഷം സംഭവങ്ങൾ വിലയിരുത്തിയതിനു ശേഷമായിരുന്നു സിപി ഐ ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചത്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്.
സര്‍ക്കാരിനെ നയിക്കുന്നത് സിപിഎം ആയതിനാല്‍ ഈ രാഷ്ട്രീയ അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള വഴി തേടാന്‍ സിപിഎമ്മിന് ഉത്തരവാദിത്വമുണ്ട്. സുധാകർ റെഡ്ഢി സൂചിപ്പിച്ചു.ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എട്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ഇത് ഗൗരവകരമായ സംഗതിയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments