കണ്ണൂർ ; സി.പി.എം ആര്.എസ്.എസ് പ്രവര്‍ത്തകർക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പാലക്കൂലില്‍ എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനും സി.പി.എം പ്രവര്ത്തകന് കെ.പി.ശരത്തിനുമാണ് വെട്ടേറ്റത്.
രാത്രി പത്ത് മണിയോടെ അജ്ഞാത സംഘം ബൈക്കില്‍ വന്ന സുജീഷിനെ തടഞ്ഞു നിര്‍ത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപണം ഉയർത്തിയതിന് ശേഷമാണ് പാലക്കൂവില്‍ വച്ച് ശരത്തിന് വെട്ടേറ്റത്.
പരിക്കേറ്റ സുജീഷിനെ തലശേരി സര്‍ക്കാര്‍ ആശുപത്രിയിലും ശരത്തിനെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിരവധി സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായതായും റിപ്പോർട്ട് ഉണ്ട്. ഇതിനെ തുടർന്ന് അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാൻ സുരക്ഷാ സംവിധാനം പൊലീസ് ശക്തമാക്കി.
Post Your Comments