കൊല്ലം; മകളെ യാത്രയാക്കാൻ റെയിൽവെ സ്റ്റേഷനിൽ എത്തിയ മാതാപിതാക്കൾ അത്ഭുതകരമായി അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നു.മുഖത്തല ചെറിയേല ആലുംമൂട് ആലുവിള പുത്തൻവീട്ടിൽ ജോൺസൺ (54), ഭാര്യ ജോളി എന്നിവരാണ് അപകടത്തിൽപ്പെട്ടത്.വ്യോമസേനയിൽ ജോലികിട്ടിയ മകളെ യാത്രയാക്കാൻ വന്നതായിരുന്നു അവർ.
ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലുള്ള ഗ്യാപ്പിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.ട്രെയിനിൽ നിന്ന് ചാടിയ ജോലി പ്ളാറ് ഫോമിലേക്കാണ് വീണത് അവർക്കു പരിക്കുകൾ ഇല്ല.ലഗ്ഗേജ് എടുത്തു വെച്ച് മകളുടെ ഒപ്പം കമ്പാർട്ട്മെന്റിൽ കയറിയ ജോളിയെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ പെട്ടെന്ന് ട്രെയിനിലേക്ക് ചാടിക്കയറി വിളിച്ചിറക്കുമ്പോഴായിരുന്നു പിടിവിട്ടു ട്രാക്കിലേക്ക് ജോൺസൺ വീണത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന റയിൽവെ പോലീസ് ഓഫീസറിന്റെ സമയോചിതമായ ഇടപെടലാണ് ജോൺസന്റെ ജീവൻ തിരിച്ചു കിട്ടാൻ കാരണം. ട്രാക്കിലേക്ക് വീണ ജോൺസനോട് തറയിൽ കമിഴ്ന്നു കിടക്കാൻ അവർ വിളിച്ചു പറയുകയായിരുന്നു. പിന്നീട് ട്രെയിൻ ചങ്ങല പിടിച്ചു നിർത്തി. അതിനു ശേഷം ജോൺസണെ രക്ഷിക്കുകയായിരുന്നു. കാര്യമായ പരിക്കുകൾ ജോൺസണും സംഭവിച്ചില്ല.ആശുപത്രിയിൽ ചികിത്സ നൽകി ഇരുവരെയും വിട്ടയച്ചു. മകൾ ഈ വിവരങ്ങളൊന്നും അറിയാതെ യാത്ര തുടരുകയായിരുന്നു.
picture courtesy : Manorama TV
Post Your Comments