ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം നടക്കുമ്പോൾ ഗ്രൗണ്ടിലേക്ക് തേനീച്ചകൾ ഇരച്ചു കയറി വന്നത് കാരണം കളി ഒരു മണിക്കൂറിലേറെ നീട്ടിവെച്ചു. തേനീച്ചകളെ തുരത്താന്‍ അധികൃതര്‍ എത്തിയെങ്കിലും ഭയന്നുവിറച്ച താരങ്ങളും അമ്പയറുമെല്ലാം ഫീല്‍ഡില്‍ മുഖംപൊത്തി കിടന്നാണ് ഇവയിൽ നിന്ന് രക്ഷ നേടിയത്. ജോഹന്നാസ് ബര്‍ഗിലെ വാന്റേഴ്‌സ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
തുടർന്ന് 20 മിനിറ്റിന് ശേഷം കളി പുനരാരംഭിച്ചെങ്കിലും തേനീച്ചകള്‍ ഫീല്‍ഡ് വിടാന്‍ തയ്യാറാകാത്തതിനാൽ താരങ്ങള്‍ ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങി. തേനീച്ച കാരണം കളി ഒരു മണിക്കൂര്‍ തടസ്സപ്പെട്ടെങ്കിലും ഓവര്‍ വെട്ടികുറക്കേണ്ടി വന്നില്ല. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 3-0ത്തിന് മുന്നിലാണ് ദക്ഷിണാഫ്രിക്ക.
Post Your Comments