ഹരിദ്വാര്‍: ഇന്ത്യയില്‍ ചേരുന്ന കാര്യത്തെക്കുറിച്ച് പാകിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണം സാധിക്കുമോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇപ്പോഴത്തെപ്പോലെ തുടരണോ അതോ ഇന്തയുമായി ചേര്‍ന്ന് ഒറ്റ രാജ്യമായി മാറണോ എന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ഭരണകൂടം അവിടുത്തെ ജനങ്ങളോട് അഭിപ്രായം ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഹരിദ്വാറില്‍ ബി.ജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീരിന്റെ കാര്യത്ത്തിൽ ഹിത പരിശോധന നടത്തുന്നതിനേക്കാൾ സ്വന്തം രാജ്യത്തെ ജനങ്ങളോട് ഇന്ത്യയിൽ ചേരുന്നോ എന്ന് ചോദിച്ചാൽ ഉത്തരം ലഭിക്കും എന്ന് രാജ് നാഥ് സിംഗ് പരിഹസിച്ചു.കശ്മീര്‍ എല്ലാ കാലത്തും ഇന്ത്യയുടെ ഭാഗമായിരുന്നു. ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. ഒരു ശക്തിക്കും അത് മാറ്റാന്‍ കഴിയില്ല.രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തടസ്സപ്പെടുന്നതിന് ഉത്തരവാദി പാകിസ്ഥാന്‍ മാത്രമാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു.
പാകിസ്ഥാനുമായി എപ്പോഴും സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബന്ധം വഷളാക്കുന്നത് പാകിസ്ഥാനാണ്.തീവ്രവാദികളെ പാകിസ്ഥാൻ നിലയ്ക്ക് നിർത്തണം.ഇന്ത്യ സമാധാനം ആഗ്രഹിക്കുമ്പോൾ അത് നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് പാകിസ്ഥാൻ ആണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments