ഇസ്ലാമാബാദ് : ഇന്ത്യ- പാകിസ്ഥാൻ പ്രശ്‌നങ്ങൾക്ക് കാരണം കശ്മീരാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ സോളിഡാരിറ്റി ദിനത്തിലാണ് നവാസ് ഷെരീഫ് ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. യു എന്‍ ഉള്‍പ്പെടെയുള്ള സംഘടനകളിലും അന്താരാഷ്ട്ര തലത്തിലും കശ്മീരിനു വേണ്ടി വാദിക്കാനാണ് കശ്മീർ ശ്രമിക്കുന്നത്. യു എന്‍ സുരക്ഷ കൗണ്‍സില്‍ തീര്‍പ്പാക്കിയിട്ടും കശ്മീര്‍ വിഷയം നിലനില്‍ക്കുന്നത് വളരെയധികം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാതെ പ്രദേശത്തെ ജനങ്ങള്‍ക്ക് സമാധാനം ലഭിക്കുമെന്ന് കരുതുന്നില്ല. എഴു പതിറ്റാണ്ടായി കശ്മീരിലെ ജനതയുടെ അവകാശങ്ങള്‍ ഇന്ത്യ നിരാകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Post Your Comments