കല്‍പ്പറ്റ: ആണ്‍കുഞ്ഞിനെ പ്രസവിച്ച 75കാരി ആരോരുമില്ലാതെ ആശുപത്രിക്കിടക്കയില്‍. മുവാറ്റുപുഴ സ്വദേശിനി ഭവാനിയമ്മയ്ക്കാണ് ഈ ദുരവസ്ഥ. ജനിച്ച കുഞ്ഞ് മരണപ്പെടുകയും ചെയ്തു. കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ് ഭവാനിയമ്മ.
സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു ഇവര്‍. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും കടുത്ത പ്രമേഹം ആശങ്കയുളവാക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ പോലും പരസഹായം കൂടാതെ നിര്‍വഹിക്കാനാവില്ല. രോഗ വിവരം മൂവാറ്റുപുഴയിലെ ബന്ധുക്കളെ വയോജനവേദി ഭാരവാഹികള്‍ അറിയിച്ചിട്ടും ആരും എത്തിയിട്ടില്ല. നിരന്തര പരിചരം ആവശ്യമുള്ളതിനാല്‍ ഇവര്‍ക്കായി ഒരു നഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രണ്ട് വയസ് വരെ കുഞ്ഞ് ജീവിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി ഇവര്‍ താമസിച്ചു വരുന്നത് മാനന്തവാടി എരുമത്തെരുവിലെ വാടക കെട്ടിടത്തിലാണ്. സാമൂഹ്യ പ്രവര്‍ത്തകരായ കെ.കെ. മുജീബുര്‍റഹ്മാന്‍, സുബൈര്‍ തുടങ്ങിയവരാണ് ഭവാനിയമ്മയുടെ കാര്യങ്ങള്‍ നോക്കുന്നത്. ബന്ധപ്പെടാനുള്ള ഫോണ്‍: 9847400911,9656058506
Post Your Comments