ന്യൂഡല്‍ഹി: ട്രെയിൻ മാറിക്കയറിയ യുവതിയെ ബലാത്സംഗം ചെയ്തു. ബന്ധുവിന്റെ വീട്ടില്‍ പോകാന്‍ തയ്യാറെടുത്ത യുവതി ട്രെയിന്‍ മാറിക്കയറി ന്യൂഡല്‍ഹിയില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും 70,000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തതായി പോലീസിന് പരാതി ലഭിച്ചു. പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി ഛത്തീസ്ഗഡുകാരിയാണ്. കുട്ടിയെ കൂടെ കൂട്ടിയ യുവാവും ഇയാളില്‍ നിന്നും വാങ്ങിയയാളും പല തവണ ബലാത്സംഗം ചെയ്യുകയും കൂട്ടാളികള്‍ക്ക് കാഴ്ച വെയ്ക്കുകയും ചെയ്തുവെന്നും തടവില്‍ കഴിയുന്ന കാലത്ത് ഒട്ടേറെ തവണ കൂട്ട ബലാത്സംഗത്തിനിരയായതായും പറഞ്ഞു.
സംഭവത്തില്‍ കാളിഖാന് കാരന് മൊഹമ്മദ് അഫ്രോസ് എന്നയാളും ഫരീദാബാദിലെ പപ്പുയാദവ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിയെ പൂട്ടിയിട്ടത് ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോളനിയിലാണ്. 2016 ഒക്ടോബറില്‍ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ട്രെയിന്‍ മാറിക്കയറിയത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ അര്മാന് എന്നയാള്‍ കണ്ടുമുട്ടുക ആയിരുന്നു. തുടർന്ന് കുട്ടിയെ സാരി കാളി ഖാനിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഭാര്യയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ശേഷം യാദവിന് 70,000 രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ യാദവ് ഫരീദാബാദിലേക്ക് കൊണ്ടുപോകുകയും രണ്ടു മാസം തടവില്‍ വെച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഒരാഴ്ച മുമ്പ് ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.
അവിടെ അര്‍മാന്റെ ഭാര്യയുമായി കണ്ടുമുട്ടുകയും അവര്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മയക്കുമരുന്ന് കൊടുത്തു. ഇവിടെ നിന്നും മൊഹമ്മദ് അഫ്രോസ് എന്ന് ആളുടെ വലയില്‍ വീഴുകയുമായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്കി. ശിശുക്ഷേമ കമ്മറ്റിക്ക് മുമ്പാകെ മാതാപിതാക്കള്‍ എത്തിച്ച പെണ്‍കുട്ടി തടവില്‍ പാര്‍ക്കുമ്പോള്‍ താന്‍ പല തവണ ഗ്യാംഗ്റേപ്പിന് ഇരയായതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments