
ഇടുക്കി: സ്കൂളിൽ മുടി വെട്ടാതെ എത്തിയതിനാൽ സ്കൂൾ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. ഇടുക്കിയിലെ കുമളിക്കടുത്തുള്ള അമരാവതി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യർത്ഥിയാണ് പരാതി നല്‍കിയത്.
സ്കൂൾ മുറ്റത്തു നിന്നിരുന്ന തന്നെ സീനിയർ വിദ്യാർത്ഥികളിൽ ഒരാൾ വന്ന് വിളിച്ചു കൊണ്ടുപോയി ക്ലാസ് മുറിക്കുള്ളിൽ വെച്ച് സംഘം ചേർന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. കരണത്തടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്ത ശേഷം മൂത്രപ്പുരയുടെ ഭാഗത്തേയ്ക്ക് വലിച്ചിച്ചതായും പറയുന്നു. സ്കൂളിൽ പഠനത്തിന് എത്തിയപ്പോൾ മുതൽ തങ്ങൾ പറയുന്ന രീതിയിൽ മുടി വെട്ടണമെന്നാവശ്യപ്പെട്ട് ഇവർ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു.
Post Your Comments