മലപ്പുറം; മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ 21 എംബിബിഎസ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന് പ്രിന്‍സിപ്പല്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.
43 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് കോളജ് പ്രിന്‍സിപ്പളിന് പരാതി നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗമായ ഹോസ്റ്റലില്‍ വച്ച് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ നഗ്നരാക്കി, ശുചിമുറിയിലെ വെളളം കുടിപ്പിച്ചു, ശുചിമുറി ബലമായി കഴുകിച്ചു തുടങ്ങിയ പരാതികളാണുളളത്. ആന്റി റാഗിങ് സെല്ലും ഈ സംഭവം അന്വേഷിക്കുന്നുണ്ട്.
നാട്ടകം പോളിടെക്നിക് കോളജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം വിവാദമായതിന് പിന്നാലെയാണ് മഞ്ചേരിയിലും സമാന സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.മെഡിക്കല്‍ കോളജില്‍ റാഗിങ് റിപ്പോര്‍ട്ട് ചെയ്താല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം പോലും നഷ്ടമാകാന്‍ കാരണമായേക്കും
Post Your Comments