
വാഷിംഗ്ടണ്‍: പതിനഞ്ച് ദിവസത്തിനുള്ളില്‍ ട്രംപിന്റെ വധിക്കണം എന്ന് ആവശ്യപ്പെട്ട് ലഭിച്ചത് പന്ത്രണ്ടായിരം ട്വീറ്റുകൾ. അസാസിനേറ്റ് ട്രംപ്’ എന്ന കീ വാക്കിനു കീഴില്‍ ജനുവരി 20 മുതല്‍ ഇതുവരെ ഉണ്ടായ സകല പോസ്റ്റുകളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവയിൽ ആക്രമണ സാധ്യത തോന്നുന്നവയും പ്രകോപന പരമായതും രഹസ്യാന്വേഷണ വിഭാഗം തരം തിരിച്ചിട്ടുണ്ട്.
അതേസമയം വധഭീഷണിയുടെ പേരില്‍ നേരത്തേ അറസ്റ്റിലായ 24 കാരന് സക്കറി ബെന്റണും വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വനിതാമാര്‍ച്ചില്‍ പൊട്ടിത്തെറിക്കട്ടെ എന്ന് പറഞ്ഞ പോപ്പ് താരം മഡോണയുമെല്ലാം നിരീക്ഷണത്തിലാണ്. ‘എല്ലാം വിഡ്ഡികളെയും വെറുക്കുന്നു, ഇവന്മാര് വോട്ട് ചെയ്യുന്ന ബൂത്തുകളും നിങ്ങളുടെ പൊതുസ്ഥലങ്ങളിലും ബോംബ് വെയ്ക്കാന്‍ തോന്നുന്നു’ , തന്റെ ജീവിതാഭിലാഷം തന്നെ ട്രംപിനെ വധിക്കുക എന്നീ സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത ഫെയര്‍വ്യൂ പാര്‍ക്കിലെ ബെന്‍സണ്‍ എന്നയാൾ പോലീസിന്റെ പിടിയിലാണ്. കുറ്റം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.
Post Your Comments