തിരുവനന്തപുരം•പരീക്ഷാ ജോലികളിൽ നിന്ന് കേരള ലോ അക്കാഡമി പ്രിൻസിപ്പൽ പി. ലക്ഷ്മി നായരെ അഞ്ചു വർഷത്തേയ്ക്കു ഡീ ബാർ ചെയ്തു. ഇത് സംബന്ധിച്ച് കേരള സർവകലാശാല പരീക്ഷ കണ്ട്രോളർ ഉത്തരവിറക്കി. വിദ്യാർഥികൾക്കുള്ള ഇന്റേണൽ മാർക്ക് നൽകുന്നതിലും ടെസ്റ്റ് പേപ്പറുകളിലടക്കം ക്രമക്കേടു ബോധ്യപ്പെട്ട സാഹചര്യത്തിലും ക്രമക്കേടു നടന്നെന്നു സിൻഡിക്കറ്റ് ഉപസമിതി കണ്ടെത്തിയ സാഹചര്യത്തിലാണു മൂന്നും അഞ്ചും വർഷ എൽഎൽബി കോഴ്സുകളുടെ പരീക്ഷ ചുമതലകളിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
ലോ അക്കാഡമിയുടെ പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് ലക്ഷ്മി നായരെ അഞ്ചു വർഷത്തേയ്ക്കു മാറ്റി നിർത്തിയെങ്കിലും പരീക്ഷാ ജോലികളിൽ ഒഴിവാക്കിയിട്ടില്ലെന്നു പരാതി ഉയർന്ന സാഹചര്യത്തിലാണ് സർവകലാശാല ഉത്തരവിറക്കിയത്.
Post Your Comments