തിരുവനന്തപുരം: ലക്ഷ്മി നായരെ ലോ അക്കഡമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയേ ചിലര്‍ അടങ്ങൂ. ലോ അക്കാഡമി മാനേജ്മെന്റിലും ്തൃപ്തി ഉടലെടുത്തിരിക്കുകയാണ്. ലക്ഷ്മി നായര്‍ സ്ഥാനമൊഴിയണമെന്നാവശ്യവുമായി ലോ അക്കാഡമി ചെയര്മാന് അയ്യപ്പന്‍പിള്ള രംഗത്ത്.
ലക്ഷ്മി നായര്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ താന്‍ സ്ഥാനമൊഴിയുമെന്നാണ് അയ്യപ്പന്‍പിള്ള വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ചെയര്മാന് സ്ഥാനം രാജിവെയ്ക്കുമെന്നാണ് അയ്യപ്പന്‍പിള്ള അറിയിച്ചത്. ലക്ഷ്മി നായര്‍ രാജിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ച് കെഎസ് യു, എഐഎസ്എഫ്, എബിവിപി സംഘടനകള്‍ കോളേജ് കവാടത്തില്‍ സമരം തുടരുകയാണ്.
Post Your Comments